Saturday, January 23, 2016

😢 #aylankurdi ഡമാസ്ക്കസ്: അഭയാര്ഥിപ്രശ്നം സമ്മാനിച്ച നോവുന്ന ചിത്രമാണ് അയ്ലാന് കുര്ദി എന്ന മൂന്നുവയസുകാരന്. തുര്ക്കിയിലെ ബോര്ഡം കടപ്പുറത്ത് ചലനമറ്റു കിടക്കുന്ന അവന്റെ ചിത്രം ഏവരുടെയും മനസിനെയും കുത്തിനോവിക്കും. കടപ്പുറത്തുനിന്നും പോലീസ് ഉദ്യോഗസഥന് വന്ന് എടുത്തുമാറ്റുന്നതിന് തൊട്ടുമുന്പ് ഡോഗന് ന്യൂസ് ഏജന്സിയുടെ ഫോട്ടോഗ്രാഫര് പകര്ത്തിയതാണ് ഈ ചിത്രം. ചുവന്ന ടി ഷര്ട്ടും നീല ട്രൗസറുമിട്ട് കമിഴ്ന്നു കിടക്കുന്ന അയ്ലാന്. തകര്ന്നു മുങ്ങിയ അഭയാര്ഥികളുടെ ബോട്ടിലുണ്ടായിരുന്ന അമ്മ രഹാനെയും അഞ്ചു വയസ്സുകാരന് ചേട്ടന് ഗാലിപ്പിനെയും അയ്ലാന് നഷ്ടപ്പെട്ടു. അവന്റെ ശരീരം മാത്രം കരയ്ക്കടിഞ്ഞു. തുര്ക്കിയില് നിന്ന് ഗ്രീസിലേയ്ക്ക് കടക്കാന് ശ്രമിക്കുന്നതിനിടെയാണ് സിറിയന് സ്വദേശികളായ അയ്ലാന്റെ കുടുംബം സഞ്ചരിച്ച ബോട്ട് കടലില് മുങ്ങിയത്. അഞ്ചു കുട്ടികള് അടക്കം പന്ത്രണ്ട് പേര്ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ബോട്ടില് 23 പേര് ഉണ്ടായിരുന്നു. അയ്ലന്റെ അച്ഛന് അബ്ദുള്ള കുര്ദി ഉള്പ്പടെ ഒന്പത് പേര് രക്ഷപ്പെട്ടു. വിനോദസഞ്ചാരകേന്ദ്രമായ തുര്ക്കിയിലെ ബോഡ്രമില് തങ്ങിയശേഷം ഗ്രീസിലെ ഏജിയന് ദ്വീപിലേയ്ക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണിയെ തുടര്ന്ന് സിറിയന് നഗരമായ കൊബാനെയില് നിന്ന് തുര്ക്കിയിലേയ്ക്ക് പലായനം ചെയ്തവരായിരുന്നു ഇവര്. ഇതിനിടെയാണ് ബോട്ട് അപകടത്തില് പെട്ടത്. കടല് തീരത്ത് കമിഴ്ന്നു കിടക്കുന്ന അയ്ലാന് ഇന്നു ലോക മനസാക്ഷിയുടെ തീരാവേദനയാണ്. സോഷ്യല് മീഡിയയിലും ലോകത്തെ പ്രമുഖ മാധ്യമങ്ങളിലും അയ്നാന്റെ ചിത്രം ഇടം പിടിച്ചു. യൂറോപ്പിനെ ചിത്രം കണ്ണു തുറപ്പിക്കട്ടെയെന്ന പ്രാര്ത്ഥനയാണ് ലോകം പങ്കുവച്ചത്. ഒരു പക്ഷേ മനസാക്ഷിമരച്ചുപോയവര് കാണാന് പ്രകൃതി ബാക്കിവെച്ച ചിത്രമാണ് അയ്നാന്, തിരകള് നമുക്ക് തിരുത്താന് അവനെ തീരത്തെത്തിച്ചതാകാം, അയ്ലാന് ഒരു പിന്ഗാമി ഉണ്ടാകാതിരിക്കട്ടെ.. യൂറോപ്പേ കണ്ണു തുറക്കുക…..


😢 ഡമാസ്ക്കസ്: അഭയാര്ഥിപ്രശ്നം സമ്മാനിച്ച നോവുന്ന ചിത്രമാണ് അയ്ലാന് കുര്ദി എന്ന മൂന്നുവയസുകാരന്. തുര്ക്കിയിലെ ബോര്ഡം കടപ്പുറത്ത് ചലനമറ്റു കിടക്കുന്ന അവന്റെ ചിത്രം ഏവരുടെയും മനസിനെയും കുത്തിനോവിക്കും. കടപ്പുറത്തുനിന്നും പോലീസ് ഉദ്യോഗസഥന് വന്ന് എടുത്തുമാറ്റുന്നതിന് തൊട്ടുമുന്പ് ഡോഗന് ന്യൂസ് ഏജന്സിയുടെ ഫോട്ടോഗ്രാഫര് പകര്ത്തിയതാണ് ഈ ചിത്രം. ചുവന്ന ടി ഷര്ട്ടും നീല ട്രൗസറുമിട്ട് കമിഴ്ന്നു കിടക്കുന്ന അയ്ലാന്. തകര്ന്നു മുങ്ങിയ അഭയാര്ഥികളുടെ ബോട്ടിലുണ്ടായിരുന്ന അമ്മ രഹാനെയും അഞ്ചു വയസ്സുകാരന് ചേട്ടന് ഗാലിപ്പിനെയും അയ്ലാന് നഷ്ടപ്പെട്ടു. അവന്റെ ശരീരം മാത്രം കരയ്ക്കടിഞ്ഞു. തുര്ക്കിയില് നിന്ന് ഗ്രീസിലേയ്ക്ക് കടക്കാന് ശ്രമിക്കുന്നതിനിടെയാണ് സിറിയന് സ്വദേശികളായ അയ്ലാന്റെ കുടുംബം സഞ്ചരിച്ച ബോട്ട് കടലില് മുങ്ങിയത്. അഞ്ചു കുട്ടികള് അടക്കം പന്ത്രണ്ട് പേര്ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ബോട്ടില് 23 പേര് ഉണ്ടായിരുന്നു. അയ്ലന്റെ അച്ഛന് അബ്ദുള്ള കുര്ദി ഉള്പ്പടെ ഒന്പത് പേര് രക്ഷപ്പെട്ടു. വിനോദസഞ്ചാരകേന്ദ്രമായ തുര്ക്കിയിലെ ബോഡ്രമില് തങ്ങിയശേഷം ഗ്രീസിലെ ഏജിയന് ദ്വീപിലേയ്ക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണിയെ തുടര്ന്ന് സിറിയന് നഗരമായ കൊബാനെയില് നിന്ന് തുര്ക്കിയിലേയ്ക്ക് പലായനം ചെയ്തവരായിരുന്നു ഇവര്. ഇതിനിടെയാണ് ബോട്ട് അപകടത്തില് പെട്ടത്. കടല് തീരത്ത് കമിഴ്ന്നു കിടക്കുന്ന അയ്ലാന് ഇന്നു ലോക മനസാക്ഷിയുടെ തീരാവേദനയാണ്. സോഷ്യല് മീഡിയയിലും ലോകത്തെ പ്രമുഖ മാധ്യമങ്ങളിലും അയ്നാന്റെ ചിത്രം ഇടം പിടിച്ചു. യൂറോപ്പിനെ ചിത്രം കണ്ണു തുറപ്പിക്കട്ടെയെന്ന പ്രാര്ത്ഥനയാണ് ലോകം പങ്കുവച്ചത്. ഒരു പക്ഷേ മനസാക്ഷിമരച്ചുപോയവര് കാണാന് പ്രകൃതി ബാക്കിവെച്ച ചിത്രമാണ് അയ്നാന്, തിരകള് നമുക്ക് തിരുത്താന് അവനെ തീരത്തെത്തിച്ചതാകാം, അയ്ലാന് ഒരു പിന്ഗാമി ഉണ്ടാകാതിരിക്കട്ടെ.. യൂറോപ്പേ കണ്ണു തുറക്കുക…..

No comments:

Post a Comment